700 കോടി വ്യാജവാര്‍ത്ത: ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ

Friday 24 August 2018 10:03 am IST
പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു.

കൊച്ചി: യു‌എ‌ഇ 700 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആദ്യം കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ അപ്പുറമായിപ്പോയെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ കെ.സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രളയവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് വിലയുണ്ടെങ്കിൽ ആദ്യം കേസ്സെടുക്കേണ്ടത് മുഖ്യമന്ത്രിക്കെതിരെ തന്ന ആയിരിക്കണം. പിന്നെ തോമസ് ഐസക്കിനും കോടിയേരിക്കുമെതിരേയും. ഈ ഇല്ലാത്ത കാര്യം ആദ്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്. പിന്നെ മോദി അത് മുടക്കി എന്നു പറഞ്ഞ് തോമസ് ഐസക്കും കോടിയേരിയും. അതേറ്റുപിടിച്ച് ജിഹാദികളും സി പി എം അണികളും നാടാകെ മോദിക്കെതിരെ നീചമായ പ്രചാരണവും. പ്രളയത്തെ തുടർന്ന് ജനങ്ങളിൽ ഉയർന്നു വന്ന അസാധാരണമായ ഐക്യബോധം തകർക്കാനാണ് ഒരു വിഭാഗം തീവ്രവാദികൾ ഇതുവഴി ശ്രമിച്ചത്. പ്രധാനമന്ത്രിയുടെ വാളിൽക്കയറി തീവ്രവാദികൾ അങ്ങേയറ്റം വൃത്തികെട്ട വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിച്ചു. അതിനെല്ലാം കാരണമായതാവട്ടെ ഊരും പേരുമില്ലാത്ത മുഖ്യമന്ത്രിയുടെ ഒരു പ്രഖ്യാപനവും. ആരുപറഞ്ഞിട്ടാണ് മുഖ്യമന്ത്രി ഇതു പ്രഖ്യാപിച്ചത്? ആർത്തിപ്പണ്ടാരമായ തോമസ് ഐസക് ആവട്ടെ മോദിയെ പട്ടിയോടുപമിച്ച് ട്വീറ്റുക വരെ ചെയ്തു. കോടിയേരിയുടേത് കേന്ദ്രത്തോടുള്ള യുദ്ധപ്രഖ്യാപനവും. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ഇത് അതിനേക്കാൾ അപ്പുറമായിപ്പോയി. ഇനിയെങ്കിലും നിർത്തിക്കൂടെ കോടിയേരി ഐസക്ക് മുതലായവരേ നിങ്ങളുടെ അന്ധമായ ഈ മോദി വിരോധം. ഇതുകൊണ്ട്‌ ആർക്കാ നേട്ടം. കുറച്ച് മതതീവ്രവാദികൾക്കല്ലാതെ. ഇത്തിരി ലജ്ജ എന്നൊന്ന് നിങ്ങളുടെ നിഘണ്ടുവിലുണ്ടെങ്കിൽ ലോകം മുഴുവനുള്ള മലയാളികളോട് നിങ്ങൾ മാപ്പുപറയണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.