ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

Friday 24 August 2018 10:32 am IST
ഇന്ത്യയ്ക്ക് പിന്നിലായി ഇന്തോനേഷ്യ, തായ്‍ലാന്‍ഡ് എന്നീ ടീമുകള്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗം ലൈറ്റ്‍വെയിറ്റ് സിംഗിള്‍സ് സ്കള്‍സില്‍ ഇന്ത്യന്‍ റോവര്‍ ദുഷ്യന്ത് ചൗഹാന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 2018ല്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണ്ണം. പുരുഷന്മാരുടെ റോവിംഗ് ക്വാഡ്രാപിള്‍ സ്കള്‍സ് മത്സരത്തില്‍ സ്വരണ്‍ സിംഗ്, ദട്ടു ഭോകാനല്‍, ഓംപ്രകാശ്, സുഖ്മീത് എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ മെഡല്‍ നേടിയത്. 

ഇന്ത്യയ്ക്ക് പിന്നിലായി ഇന്തോനേഷ്യ, തായ്‍ലാന്‍ഡ് എന്നീ ടീമുകള്‍ യഥാക്രമം വെള്ളിയും വെങ്കലവും നേടി. പുരുഷ വിഭാഗം ലൈറ്റ്‍വെയിറ്റ് സിംഗിള്‍സ് സ്കള്‍സില്‍ ഇന്ത്യന്‍ റോവര്‍ ദുഷ്യന്ത് ചൗഹാന്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം ഇരുപതായി.

സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. തുഴച്ചിലില്‍ കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോംഗ്കോങ്ങിന്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.