കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ചു

Friday 24 August 2018 10:33 am IST
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്ക്കു സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു സേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഈ സമയം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നു സേന തിരിച്ചടിക്കുകയായിരുന്നു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ദ്‌നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. 

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനയ്ക്കു സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നു സേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഈ സമയം ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. തുടര്‍ന്നു സേന തിരിച്ചടിക്കുകയായിരുന്നു. 

മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് വിവരം. സുരക്ഷയുടെ ഭാഗമായി അനന്ദ്‌നാഗില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.