പ്രളയക്കെടുതി: കേന്ദ്രസംഘം ആദ്യ റിപ്പോര്‍ട്ട് നല്‍കി

Friday 24 August 2018 11:27 am IST
കേരളം ആദ്യം ഘട്ടത്തില്‍ ധനസഹായമായി ചോദിച്ചത് 820 കോടിയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് 600 കോടിക്ക് അര്‍ഹതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സംഘം എത്തിയതെന്നുമാണ് വിവരം.

തിരുവനന്തപുരം: പ്രളയക്കെടുതിയെ കുറിച്ച്‌ കേന്ദ്ര സംഘം ആദ്യ റിപ്പോര്‍ട്ട് നല്‍കി. കേരളത്തിന് 600 കോടിയ്ക്ക് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.  കേരളം ആദ്യം ഘട്ടത്തില്‍ ധനസഹായമായി ചോദിച്ചത് 820 കോടിയാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് 600 കോടിക്ക് അര്‍ഹതയുണ്ടെന്ന വിലയിരുത്തലില്‍ കേന്ദ്ര സംഘം എത്തിയതെന്നുമാണ് വിവരം. 

പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആദ്യം കേന്ദ്ര സംഘം ശുപാര്‍ശ ചെയ്ത തുകയാണെന്നും തുടര്‍ സഹായത്തിനുള്ള കേന്ദ്ര നടപടി വൈകുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈ 31 വരെയുള്ള സാഹചര്യം വിലയിരുത്തിയാണ് കേന്ദ്ര സംഘം ആദ്യഘട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോഴും പുനരധിവാസ പാക്കേജ് സംബന്ധിച്ച്‌ ആശയക്കുഴപ്പമുണ്ടെന്നും സൂചനകളുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.