രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍

Friday 24 August 2018 11:40 am IST

ന്യൂദല്‍ഹി: സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ ദല്‍ഹിയില്‍ സ്ത്രീകള്‍ക്കായി സ്‌പെഷ്യല്‍ ട്രെയിന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് ഇത്തരത്തില്‍ ട്രെയിനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരങ്ങളെ കാണുന്നതിനായി സ്ത്രീകള്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വരുന്നു.ഈ സന്ദര്‍ഭത്തിലാണ് പുതിയ ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് റെയില്‍ വേ അധികൃതര്‍ വ്യക്തമാക്കി.

റെയില്‍ വേയുടെ തീരുമാനത്തെ തലസ്ഥാന നഗരിയിലെ സ്ത്രീകളും സ്വാഗതം ചെയ്തു. രക്ഷാ ബന്ധന്‍ ദിനത്തില്‍ തങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നാണ് ദല്‍ഹിയിലെ പെണ്‍കുട്ടികളുടെ പ്രതികരണം. ഈ മാസം 26 നാണ് രക്ഷാബന്ധന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.