പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

Friday 24 August 2018 12:11 pm IST

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍. വനിതാ സബ്ജയിലില്‍ തടവിലായിരുന്നു സൗമ്യ. രാവിലെ 10 മണിയോടെ ജയിലന് സമീപത്തെ മരത്തില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സൗമ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

പിണറായി കൂട്ടക്കൊല കേസിലെ ഏക പ്രതിയാണ് സൗമ്യ. സ്വന്തം അച്ഛനേയും അമ്മയേയും മകളെയും വിഷം കൊടുത്ത കൊന്ന കേസിലെ പ്രതിയായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയാണ് ജയിലില്‍ തൂങ്ങി മരിച്ചത്. മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 24നാണു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ സൗമ്യയെ അറസ്റ്റ് ചെയ്തത്. നാലു മാസത്തിനിടെ കുടുംബത്തിലുണ്ടായ മൂന്നു ദുരൂഹ മരണങ്ങള്‍ നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്നാണു പുറത്തുവന്നത്. 

അതേസമയം, ആത്മഹത്യാ പ്രവണതയുള്ള സൗമ്യയെ പ്രതിയെ ഒറ്റയ്ക്ക് താമസിപ്പിച്ചിതിലും ആവശ്യമായ നിരീക്ഷണം ഉറപ്പാക്കത്തതിലും ജയില്‍ അധികൃതര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായേക്കും എന്നാണ് സൂചന.  കൂടാതെ, കനത്ത സുരക്ഷയുള്ള ജയിലിനുള്ളില്‍ സൗമ്യയ്ക്ക് തൂങ്ങിമരിക്കാന്‍ എങ്ങനെ സാഹചര്യം ലഭിച്ചു എന്ന കാര്യവും അന്വേഷിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.