യുഎഇ ധനസഹായം: മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്

Friday 24 August 2018 2:28 pm IST
കേരളത്തില്‍ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചത്ര ആത്മാര്‍ത്ഥത മറ്റെതെങ്കിലും ഭരണകൂടം കേരളത്തോട് കാണിച്ചിട്ടുണ്ടോ. കേരളം ചോദിച്ച സഹായത്തിനെക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.

കോഴിക്കോട്: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് യുഎഇ പ്രഖ്യാപിച്ച ധനസഹായ വിഷയത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണിതെന്നും ഇതിന് എന്ത് മറുപടിയാണ് സിപിഎമ്മിന് പറയാനുള്ളതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.  കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. വിദേശ സഹായങ്ങള്‍ സ്വീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത് യുപിഎ സര്‍ക്കാര്‍ ഭരിച്ച കാലഘട്ടത്തിലാണ്. പിന്നീട് ബി.ജെ.പി നിയമം പാസാക്കുകയായിരുന്നു. നുണ പറഞ്ഞ ശേഷം മുഖ്യമന്ത്രി ഇതിന്റെ കുറ്റം ആര്‍.എസ്.എസിന്റെ മേല്‍ ചുമത്തുകയാണ്. ഇത് തികച്ചും അധാര്‍മികമാണ്- ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളത്തില്‍ ദുരന്തങ്ങളുണ്ടായ സമയത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചത്ര ആത്മാര്‍ത്ഥത മറ്റെതെങ്കിലും ഭരണകൂടം കേരളത്തോട് കാണിച്ചിട്ടുണ്ടോ. കേരളം ചോദിച്ച സഹായത്തിനെക്കാള്‍ കൂടുതല്‍ സഹായം കേന്ദ്രം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും സര്‍ക്കാരും ഇടതുപക്ഷവും കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പി.എശ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.