ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് നല്‍കാന്‍ പ്രത്യേക അദാലത്ത് നടത്തും

Saturday 25 August 2018 2:31 am IST

ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക അദാലത്ത് നടത്തി എത്രയും വേഗം ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.  റേഷന്‍ കാര്‍ഡ് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കിയാല്‍ മതി. 

പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷയോടൊപ്പം 200 രൂപയുടെ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് വ്യവസ്ഥ പ്രളയബാധിതതര്‍ക്ക് ഒഴിവാക്കും. കേടുപാടുകള്‍ ഉള്ള റേഷന്‍ കാര്‍ഡ് കൈവശം ഉള്ളവര്‍ അത് തിരികെ ഏല്‍പ്പിക്കണം. ഇപ്രകാരം വിതരണം ചെയ്യുന്ന ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സാധാരണ കാര്‍ഡുകള്‍ പോലെയുള്ള ആധികാരിക രേഖയായും മറ്റ് ആവശ്യങ്ങള്‍ക്കുള്ള റഫറല്‍ രേഖയായും ഉപയോഗിക്കാമെന്ന് വകുപ്പ് ഉത്തരവായിട്ടുണ്ട്.  

റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സി-ഡിറ്റ് എന്‍ഐസി എന്നിവയുടെ സഹായത്തോടെ ഒന്നോ രണ്ടോ ദിവസം കൊണ്ട് പുതിയവ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.