സിആര്‍പിഎഫ് സൈനികര്‍ക്ക് പറവൂര്‍ സേവാഭാരതി കേന്ദ്രമൊരുക്കി

Saturday 25 August 2018 2:31 am IST

കൊച്ചി/ആലുവ: പ്രളയക്കടലില്‍ രക്ഷാദൗത്യത്തിന് എത്തിയ സിആര്‍പിഎഫ് സൈനികര്‍ക്ക് സേവാഭാരതി കേന്ദ്രമൊരുക്കി നല്‍കി. പറവൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലില്‍ ആദ്യം സ്ഥലമനുവദിച്ച അധികാരികള്‍ക്ക് പക്ഷെ അവിടെ വെള്ളവും വെളിച്ചവും നല്‍കാനായില്ല. ഇതിനെ തുടര്‍ന്ന് സൈനികര്‍ സേവാഭാരതി പ്രവര്‍ത്തകരെ വിവരം ധരിപ്പിക്കുകയായിരുന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ സേവാഭാരതിയും മൂകാംബി സമൂഹമഠവും ചേര്‍ന്ന് നടത്തുന്ന ക്യാമ്പില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കി. പൂട്ടിക്കിടന്ന സഹകരണസംഘത്തിന്റെ ഓഡിറ്റോറിയം അധികൃതരെ വിളിച്ചുവരുത്തി തുറന്ന് താമസത്തിനായി സംവിധാനം ചെയ്തു. എട്ടുദിവസമായി പുന:രധിവാസ ക്യാമ്പില്‍ നിന്ന് എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിച്ച സൈനികര്‍ സേവാഭാരതി പ്രവര്‍ത്തകരെ അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.