ആര്‍എസ്എസ് ആസ്ഥാനത്ത് നെയ്യ്‌ച്ചോറ് വച്ച് മുസ്ലീംവനിത

Saturday 25 August 2018 2:33 am IST

കൊച്ചി: അര്‍എസ്എസ് ആസ്ഥാനത്ത് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ഉച്ച ഭക്ഷണ ചുമതല ഏറ്റെടുത്തത്  ഇംതിതാസ് എന്ന മുസ്ലീം വനിത. ക്യാമ്പ് അവസാനിച്ച ദിവസം ഇംതിതാസും സംഘവും നെയ്യ്‌ച്ചോറ് ഉണ്ടാക്കിയാണ് എല്ലാവരോടും നന്ദി അറിയിച്ചത്.

കൊച്ചി പ്രദേശത്തേയ്ക്ക്  വെള്ളത്തിന്റെ ഒഴുക്ക് വരുന്നതിന് മുന്നേതന്നെ എളമക്കരയിലെ ആര്‍എസ്എസ് ആസ്ഥാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്നതിന് മികച്ച ഉദാഹരണമാണ് അതേ മതില്‍ക്കെട്ടിലെ സരസ്വതി വിദ്യാനികേതന്‍ സ്‌ക്കൂളില്‍ വിജയകരമായി നടത്തിയ അറുന്നൂറ് പേര്‍ക്ക് ആശ്രയമൊരുക്കിയ ക്യാമ്പ്. എളമക്കര.പേരണ്ടൂര്‍,പോണേക്കര പ്രദേശത്തെ വീടുകളിലേയ്ക്ക് വെള്ളം കയറിതുടങ്ങിയതോടെ പലരും സരസ്വതി സ്‌ക്കൂളിലേയ്ക്ക് എത്തിക്കഴിഞ്ഞിരുന്നു.

ക്യാമ്പിലെത്തുമ്പോള്‍ ഭക്ഷണമടക്കം എല്ലാ സൗകര്യങ്ങളും സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കിയത് ദുരിതബാധിതകര്‍ക്ക് അത്ഭുതമായി. അമൃത,പിവിഎസ് ആശുപത്രികളിലേയും ഹോമിയോ,ആയുര്‍വേദ ഡോക്ടര്‍മാരും നഴ്‌സുമാരും സ്വാന്ത്വനമേകി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.