ക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കും

Saturday 25 August 2018 3:05 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതബാധിതര്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചു. എല്ലാ ക്യാമ്പുകളിലും ആവശ്യത്തിനു പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പുവരുത്തും. ദുരിതബാധിതരായ ആളുകളെയാവണം ക്യാമ്പുകളില്‍ താമസിപ്പിക്കേണ്ടത്. ക്യാമ്പില്‍ അംഗങ്ങളല്ലാത്തവരെ അനുവാദമില്ലാതെ ഉള്ളില്‍ പ്രവേശിപ്പിക്കുകയില്ല.  ക്യാമ്പുകളിലും പരിസരപ്രദേശങ്ങളും ലോക്കല്‍ പോലീസ് ഗ്രൂപ്പ് പട്രോളിങ് നടത്തണം. 

  ക്യാമ്പിലേക്ക് പുറത്തുനിന്നു വിവിധ സാധനങ്ങളും ഭക്ഷ്യവസ്തുക്കളും നല്‍കുന്നവര്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസര്‍ മുഖേന അതു നല്‍കണം.  ക്യാമ്പിനുള്ളിലെ എല്ലാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ചുമതലയുള്ള ഓഫീസര്‍മാരുടെ നേതൃത്വത്തിലാവണം. അന്തേവാസികളുടെ സ്വകാര്യത ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

ക്യാമ്പിനുള്ളിലും പുറത്തും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കണം. പോലീസ് ക്യാമ്പുകളില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തണം. ക്യാമ്പിലെ മുഖ്യചുമതലയുള്ള ഉദ്യോഗസ്ഥനുമായും മറ്റ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശപ്രകാരമാണ് ഡ്യൂട്ടിക്കുള്ള പോലീസുദ്യോഗസ്ഥര്‍ പ്രവര്‍ത്തനം നടത്തേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.