ന്യൂദല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം രാജ്യത്ത് 1,12,213 വീടുകള്‍ നിര്‍മിക്കാന്‍ 37-ാം കേന്ദ്ര അനുമതി-മേല്‍നോട്ട കമ്മിറ്റി തീരുമാനിച്ചു. ഇതില്‍ കേരളമില്ല, വെള്ളപ്പൊക്ക ദുരിത സഹായ പദ്ധതിയില്‍ പെടുത്തി സംസ്ഥാനത്തിന് പ്രത്യേക പ്രഖ്യാപനം വരും.
ആന്ധ്ര (37,719) ഹരീയാന (19,858) മധ്യപ്രദേശ് (18,375) മഹാരാഷ്ട്ര (12,238) ഛത്തീസ്ഗഢ് (10,632) കര്‍ണാടക (8761), ജമ്മുകശ്മീര്‍ (4,442) അരുണാചല്‍ പ്രദേശ് (188) എന്നിങ്ങനെയാണ് കണക്ക്. ഈ വീടുകളും കൂടിയാകുമ്പോള്‍ പദ്ധതി പ്രകാരം നിര്‍മിക്കുന്നത് 54,95,443 വീടുകളാകും. കേരളം നല്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: