മിസോറാം ഗവര്‍ണര്‍ അനുശോചിച്ചു

Saturday 25 August 2018 2:45 am IST

ആലപ്പുഴ: ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസിന്റെ നിര്യാണത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. വിദ്യാഭ്യാസ- സാമൂഹ്യ- സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ വിദ്യാഭ്യാസ രംഗത്തും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും മികച്ച നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ശ്രദ്ധേയമായ ബഹുജന മുന്നേറ്റങ്ങള്‍ നടത്തി. ധര്‍മത്തിനും നീതിക്കും വേണ്ടി അചഞ്ചലമായ മുന്നേറ്റങ്ങളാണ് അദ്ദേഹം നടത്തിയത്. അദ്ദേഹവുമായി ഇടപെട്ട സന്ദര്‍ഭങ്ങളിലെല്ലാം പ്രേരണാദായകമായ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.