യുഎഇ ധനസഹായം; മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല

Saturday 25 August 2018 2:50 am IST

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ അനുവദിച്ചുവെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തെക്കുറിച്ച്  വിശദീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഒരുരൂപ പോലും ധനസഹായം നല്‍കിയിട്ടില്ല. പ്രഖ്യാപനങ്ങള്‍ മുറയ്ക്ക് നടത്തുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ അവിടെ നിന്നും മടങ്ങുമ്പോള്‍ അടിയന്തര സഹായമായ 10,000 രൂപ വീതം നല്‍കണം. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളണം. വീടുകള്‍ നഷ്ടപ്പെട്ട പാവങ്ങള്‍ക്ക് 50,000 രൂപ വീതം ഗ്രാന്‍ഡായും നല്‍കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.