കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാതക ചോര്‍ച്ചയില്ല

Saturday 25 August 2018 11:00 am IST

കണ്ണൂര്‍: കണ്ണൂരില്‍ നഗരത്തിനു സമീപം ഇന്ധനം നിറച്ച ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ ശ്രീപുരം സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടാങ്കര്‍ റോഡില്‍ വട്ടം മറിയുകയായിരുന്നു. 

രാവിലെ പത്ത് മണിയോടെ എണ്ണ കമ്പനി അധികൃതരുടെ സഹായത്തോടെ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന്‍ ടാങ്കര്‍ ഉയര്‍ത്തി. അപകടത്തെ തുടര്‍ന്ന് പ്രദേശത്തു കൂടി വാഹന ഗതാഗതം നിയന്ത്രിച്ചിരുന്നു. വാതകച്ചോര്‍ച്ചയില്ലെങ്കിലും പരിസരവാസികളെ ഒഴിപ്പിട്ടുണ്ട്.

മംഗലാപുരത്തുനിന്ന് വിദഗ്ധര്‍ എത്തിയതിനുശേഷം ടാങ്കര്‍ ലോറി റോഡില്‍ നിന്നും മാറ്റും. വാഹനഗതാഗതം തടസ്സപെട്ടതിനെതുടര്‍ന്ന് പുതിയതെരുവ് നിന്നും വരുന്ന വാഹനങ്ങള്‍ കക്കാട് വഴിയും അലവില്‍ വഴിയുമാണ് കണ്ണൂരിലേക്ക് തിരിച്ചുവിടുന്നത്. കണ്ണൂര്‍ താണയില്‍ നിന്നും വാഹനം തിരിച്ചുവിടുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.