ന്യൂദല്‍ഹി: ലണ്ടനിൽ നടത്തിയ പ്രഭാഷണത്തിൽ ആർഎസ്എസിനെ മുസ്ലിം ബ്രദർഹുഡിനോട് ഉപമിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സംപ്രീത് പത്ര ആവശ്യപ്പെട്ടു. പൊറുക്കാനാവാത്ത തെറ്റാണ് രാഹുല്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പക്വതയും വിവേകവുമില്ലാത്ത പരാമര്‍ശമാണ് രാഹുല്‍ നടത്തിയത്. പ്രധാനമന്ത്രിയോടും ആര്‍എസ്എസിനോടുമുള്ള വിദ്വോഷം കൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും സംപ്രീത് പത്ര പറഞ്ഞു. ലണ്ടനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസില്‍ നടത്തിയ പ്രഭാഷണത്തിലാണ് രാഹുല്‍ ആര്‍എസ്എസിനെ മുസ്ലിം ബ്രദർഹുഡിനോട് ഉപമിച്ചത്.
ഇന്ത്യയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മുസ്ലീം ബ്രദര്‍ഹുഡിന് സമാനമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. മറ്റെല്ലാ ആശയങ്ങളും അടിച്ചമര്‍ത്തി ഒരേ ആശയത്തില്‍ എല്ലാം പ്രവര്‍ത്തിക്കണമെന്ന നിലപാടാണ് അവരുടേതെന്നുമാണ് രാഹുല്‍ പറഞ്ഞത്.
നിരവധി രാജ്യങ്ങള്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബ്രദര്‍ ഹുഡിനോടാണ് ആര്‍എസ്എസിനെ രാഹുല്‍ ഉപമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: