അതിജീവനത്തിന്റെ കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി

Saturday 25 August 2018 3:55 pm IST

ന്യൂദല്‍ഹി: കേരളത്തിന്‌ തിരുവോണ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസങ്ങള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് ഓണം നല്‍കട്ടേയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രാജ്യം മുഴുവനുമുണ്ടെന്നും അദ്ദേഹം ആശംസയില്‍ കുറിച്ചു.

മോദി സര്‍ക്കാരും ബിജെപിയും ജനങ്ങളുടെ സാധാരണമായ ജീവിതം എത്രയും വേഗം ലഭ്യമാക്കുന്നതിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭിന്നതകള്‍ മറന്ന് എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രയാസമേറിയ സമയമാണിത്, ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും ഉറ്റവരെ ഓര്‍ത്ത് മലയാളി ദുഃഖിക്കുകയാണന്നും രാഹുല്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.