ഷോട്ട്പുട്ടില്‍ തേജീന്ദറിന് സ്വര്‍ണം; ഇന്ത്യയ്ക്ക് സ്വര്‍ണം ഏഴായി

Sunday 26 August 2018 10:05 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഏഴാം സ്വര്‍ണം. ഷോട്ട്പുട്ടില്‍ തജീന്ദര്‍‌പാല്‍ സിംഗാണ് സ്വര്‍ണം നേടിയത്. 20.75 മീറ്റര്‍ ദൂരവുമായി ഗെയിംസ് റെക്കോര്‍ഡോടെയാണ് തജീന്ദറിന്റെ സ്വര്‍ണ നേട്ടം. അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്.

നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് തജീന്ദര്‍ പറഞ്ഞു. ഓം‌പ്രകാശ് കരാനയുടെ പേരിലുള്ള 20.69 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തേജീന്ദര്‍ വെള്ളി സ്വന്തമാക്കിയിരുന്നു.

വനിതകളുടെ സ്ക്വാഷ് സിംഗിള്‍സില്‍ ദീപിക പള്ളിക്കലിനും ജോഷ്‌ന ചിന്നപ്പയ്ക്കും നേരത്തേ വെങ്കലം ലഭിച്ചിരുന്നു. പുരുഷന്‍‌മാരുടെ സ്ക്വാഷ് സിംഗിള്‍സില്‍ സൌരവ് ഘോഷാലും വെങ്കലം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.