മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് 50 ഹൈ കപ്പാസിറ്റി പമ്പുസെറ്റുകള്‍ നല്‍കി

Sunday 26 August 2018 11:27 am IST

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന ശുചീകരണ യജ്ഞത്തിന് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ 50 കിര്‍ലോസ്‌കര്‍ പമ്പുകള്‍ കേരളത്തിലെത്തിച്ചു. മഹാരാഷ്ട്രയിലെ ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് ഹെലികോപ്റ്റര്‍വഴി പമ്പുകള്‍ ആലപ്പുഴയില്‍ എത്തിച്ചത്. മണിക്കൂറില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളയാന്‍ കഴിയുന്ന പമ്പുകളാണിവ.

മന്ത്രി തോമസ് ഐസക്, 'തായ്‌ലന്‍ഡിലെ ഗുഹയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ഉപയോഗിച്ച ' പമ്പുകള്‍ ഉപയോഗിച്ച് കുട്ടനാട് ശുചീകരണം യജ്ഞം നടത്തുമെന്ന് പ്രസ്താവിച്ചിരുന്നു. പക്ഷേ കിട്ടയത് വെറും മൂന്ന് പമ്പുകള്‍. തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രിയോട് സഹായം ചോദിക്കുകയായിരുന്നു. ആവശ്യം അറിഞ്ഞ അടുത്ത മണിക്കൂറില്‍ മന്ത്രി  ഗിരീഷണ് മഹാജന്‍ നടപടിയെടുത്തു. 50 പമ്പുകള്‍ ആലപ്പുഴയെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ പുലര്‍ച്ചെ പമ്പുകളെത്തി. വേണ്ടിവന്നത് 11 മണിക്കൂര്‍ ഇതിന് മന്ത്രി ഐസക് നന്ദിയും അറിയിച്ചു.

മന്ത്രി ഗിരീഷ് മഹാജന്‍ മഹാരാഷ്ട്രയിലെ ജലസേചന,ആരോഗ്യ വകുപ്പ് മന്ത്രിയാണ്. അദ്ദേഹം വെള്ളപ്പൊക്ക ബാധിത കേരളത്തിന് ഹാരാഷ്ട്രയുടെ ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കിയശേഷം സ്ഥിതിഗതി വിലയിരുത്താന്‍ നേരിട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. കാര്യങ്ങളുടെ ഗൗരവം മനസിലാക്കിയ മഹാജന്‍ എന്തു സഹായവും വാഗ്ദാനം ചെയ്തിരുന്നു. 

''.. മണിക്കുറില്‍ 10 ലക്ഷം ലിറ്റര്‍ പമ്പ് ചെയ്യാന്‍ കഴിയുന്ന ആകെ മൂന്ന് പമ്പുകള്‍ മാത്രമാണ് കിട്ടിയത്. ഇത്തരം കൂടുതല്‍ വേണം. ഇൗ അപേക്ഷ അടിയന്തിരമായി പരിഗണിക്കുക.'' തോമസ് ഐസക് ആഗസ്ത് 24 ന് വൈകിട്ട് നാലേകാലിന് ആവശ്യപ്പെട്ടു. 11 മണിക്കൂറിനു മുമ്പ് 50 പമ്പെത്തി. ഐസക് നന്ദി പറഞ്ഞു, ആഗസ്ത് 25 ന് പുലര്‍ച്ചെ മൂന്നു മണിക്ക്. 

കേന്ദ്ര സര്‍ക്കാരും ബിജെപിയും ''തിന്നുകയും തീറ്റുകയും ചെയ്യാത്തവരാണെന്ന'' ഫേസ്ബുക്ക് പോസ്റ്റിട്ട് രാഷ്ട്രീയം കളിച്ച ഡോ. തോമസ് ഐസക്കിന്റെ വിടുവായത്തം അവസാനിപ്പിക്കുന്നതായി നടപടിയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് നന്ദി അറിയിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരണം നടക്കുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.