വൈദികരുടെ ലൈംഗികാരോപണങ്ങളില്‍ നടപടിയില്ലാത്തത് നാണക്കേട്

Sunday 26 August 2018 1:12 pm IST
അയര്‍ലണ്ടില്‍ കുട്ടികള്‍ ലൈഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളില്‍ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതര്‍ നടപടി എടുത്തില്ല. പരാതികളെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി.

ഡബ്ലിന്‍: വൈദികര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഭയ്ക്കുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ദുഖകരവും നാണക്കെടുണ്ടാക്കുന്നതും ആണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ പുരോഹിതന്മാര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. ശക്തമായ നടപടികള്‍ ഇല്ലാതെ വരുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

നാല് പതിറ്റാണ്ടിനു ശേഷം അയര്‍ലണ്ടില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു പോപ്പിന്റെ പരാമര്‍ശം. അയര്‍ലണ്ടില്‍ കുട്ടികള്‍ ലൈഗികമായി പീഡിപ്പിക്കപ്പെട്ട പരാതികളില്‍ പോലും ബിഷപ്പുമാരടക്കമുള്ള സഭയിലെ ഉന്നതര്‍ നടപടി എടുത്തില്ല. പരാതികളെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധം ന്യായമാണെന്നും പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. 

പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളോടൊത്ത് മാര്‍പാപ്പ ചെലവഴിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന ആഗോള ക്രൈസ്തവ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് ഫ്രാന്‍സിസ് മര്‍പാപ്പ ഡബ്ലിനിലെത്തിയത്. 1979ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിന് മുമ്പ് അയര്‍ലണ്ട് സന്ദര്‍ശിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.