സംവിധായകന്‍ കെ.കെ ഹരിദാസ് അന്തരിച്ചു

Sunday 26 August 2018 2:25 pm IST

കൊച്ചി; മലയാള സിനിമാ സംവിധായകനായ കെ.കെ ഹരിദാസ് അന്തരിച്ചു. ഇരുപതോളം സിനിമകള്‍ ഹരിദാസ് സംവിധാനം ചെയ്തിട്ടുണ്ട് ഇതില്‍ ഭൂരിഭാഗവും ജനപ്രിയ സിനിമകളായിരുന്നു. വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, കൊക്കരക്കോ എന്നീ സിനിമകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

1992ല്‍ 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിലൂടെയാണ് ഹരിദാസ് സംവിധായകനായി തുടക്കം കുറിക്കുന്നത്.  2012ല്‍ അനൂപ് മേനോനെ നായകനാക്കി സംവിധാനം ചെയ്ത ജോസേട്ടന്‍ ഹീറോയാണ് എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. പത്തനംതിട്ട ജില്ലയിലെ മൈലപ്രയിലാണ് ഹരിദാസ് ജനിച്ചത്. അച്ഛന്‍ കുഞ്ഞുകുഞ്ഞ്. അമ്മ സരോജിനി. സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. 

ദിലീപ് ആദ്യം നായകനായി അഭിനയിച്ച കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന ചിത്രം സംവിധാനം ചെയ്തതും ഹരിദാസാണ്. അനിതയാണ് ഭാര്യ. ഹരിത, സൂര്യദാസ് എന്നിവര്‍ മക്കളാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.