കേരളത്തിലെ ദുരിതബാധിതര്‍ക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി കങ്കണ റണാവത്ത്

Sunday 26 August 2018 6:49 pm IST

ന്യൂദല്‍ഹി: പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങായി ബോളിവുഡ് നടി കങ്കണ റണാവത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവനയായി നല്‍കിയത്.

തന്റെ ആരാധകരോട് കേരളത്തെ സഹായിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ, ഭര്‍ത്താവ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരും കേരളത്തിനായി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.