നെഹ്‌റു ട്രോഫി ഒഴിവാക്കില്ല: തോമസ് ഐസക്ക്

Sunday 26 August 2018 7:36 pm IST
പ്രളയത്തെ തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളിയും ഇതിനോട് അനുബന്ധിച്ച് നടത്താനിരുന്ന സാംസ്‌കാരിക ഘോഷയാത്രയും മറ്റു പരിപാടികളും റദ്ദാക്കിയിരുന്നു.

ആലപ്പുഴ: പ്രളയക്കെടുതിയുടെ പേരില്‍ നെഹ്‌റു ട്രോഫി വള്ളംകളി ഒഴിവാക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. പ്രളയബാധിതരുടെ പുനരധിവാസം പൂര്‍ത്തിയായശേഷം വള്ളംകളി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

പ്രളയത്തെ തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളിയും ഇതിനോട് അനുബന്ധിച്ച് നടത്താനിരുന്ന സാംസ്‌കാരിക ഘോഷയാത്രയും മറ്റു പരിപാടികളും റദ്ദാക്കിയിരുന്നു. ഈ മാസം എട്ട്, ഒന്പത്, 10 തീയതികളിലായിരുന്നു സാംസ്‌കാരിക ഘോഷയാത്രയും പരിപാടികളും നടത്താന്‍ തീരുമാനിച്ചിരുന്നത്.

ആലപ്പുഴ പുന്നമടക്കായലില്‍ ഓഗസ്റ്റിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ജലോത്സവം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.