ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി

Sunday 26 August 2018 8:39 pm IST
മികച്ച പ്രകടനമാണ് ദ്യുതി ട്രാക്കില്‍ കാഴ്ചവെച്ചത്. 11.32 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതിക്ക് .02 സെക്കന്റ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടുമൊരു വെള്ളി മെഡല്‍. വനിത വിഭാഗം നൂറ് മീറ്റര്‍ ഓട്ടത്തില്‍ ദ്യുതീ ചന്ദാണ് ഇന്ത്യക്ക് വെള്ളി നേടി തന്നത്. 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതീ വെള്ളി നേടിയത്. നേരത്തെ, 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസും ഹിമ ദാസും വെള്ളി മെഡല്‍ നേടിയിരുന്നു.

മികച്ച പ്രകടനമാണ് ദ്യുതി ട്രാക്കില്‍ കാഴ്ചവെച്ചത്. 11.32 സെക്കന്‍ഡില്‍ ഓടിയെത്തിയ ദ്യുതിക്ക് .02 സെക്കന്റ് വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ഒന്നാമതെത്തിയ എഡിഡിയോംഗ് ഒഡിയോംഗ് 11.30 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ചൈനീസ് താരം വെയ് യോംഗ്ലി 11.33 സെക്കന്റില്‍ ഓടിയെത്തി വെങ്കലം സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.