ആകാശം, ധര്‍മം, സത്യം, മാനുഷം തുടങ്ങിയവ മധുവാണെന്ന് പറയുന്നു

Monday 27 August 2018 1:03 am IST

അയമാകാശഃ സര്‍വേഷാം ഭൂതാനാം മധു, അസ്യാകാശസ്യ 

സര്‍വാണി ഭൂതാനി മധു

ആകാശം എല്ലാ ഭൂതങ്ങള്‍ക്കും മധുമാണ് എല്ലാ ഭൂതങ്ങളും ആകാശത്തിനും. ആകാശത്തിലെ തേജോമയനും അമൃതമയനുമായ പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്.

അദ്ധ്യാത്മമായി ഹൃദയ ആകാശത്തിലെ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, എല്ലാ ഭൂതങ്ങളും ഈ പുരുഷനും. ആത്മാവെന്നത് ഇത് തന്നെയാണ്. ഇത് തന്നെ അമൃതത്വസാധനമായ ആത്മ വിജ്ഞാനം. ഇത് തന്നെ ബ്രഹ്മം. ഇത് തന്നെയാണ് സര്‍വവുമായിത്തീര്‍ന്നത്.

അയം ധര്‍മഃ സര്‍വേഷാം ഭൂതാനാം മധു, അസ്യ ധര്‍മസ്യ 

സര്‍വാണി ഭൂതാനി മധു

ധര്‍മം എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, എല്ലാ ഭൂതങ്ങളും ധര്‍മത്തിന്റെയും. ധര്‍മത്തിലെ തേജോമയനും അമൃതമയനായ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, എല്ലാ ഭൂതങ്ങളും ആ പുരുഷന്റെയും. അദ്ധ്യാത്മമായി ധര്‍മത്തിലിരിക്കുന്ന പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, എല്ലാ ഭൂതങ്ങളും ആ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും.

 പ്രത്യക്ഷമായിട്ടുള്ളതല്ല ധര്‍മം എങ്കിലും അതുകൊണ്ട് ചെയ്യുന്നതായ കാര്യം പ്രത്യക്ഷമായതിനാലാണ് ഇതിനെ പ്രത്യക്ഷം പോലെ പറഞ്ഞത്. ധര്‍മവും സത്യവും തമ്മില്‍ വ്യത്യാസമില്ല എന്ന് നേരത്തേ പറഞ്ഞു. എങ്കിലും ശാസ്ത്ര ലക്ഷണമായ സത്യം ദൃഷ്ട രൂപത്തിലും ആചാരലക്ഷണമായ ധര്‍മം അദൃഷ്ട രൂപത്തിലുമാണ്. ധര്‍മം സാമാന്യ രൂപത്തില്‍ ഭൂമി മുതലായവയോടും വിശേഷ രൂപത്തില്‍ അദ്ധ്യാത്മമായി കാര്യകാരണസംഘാതത്തിന്റെയും പ്രയോക്താവായിരിക്കുന്നു.

ഇദം സത്യം സര്‍വേഷാം ഭൂതാനാം മധു, അസ്യ സത്യസ്യ 

സര്‍വാണി ഭൂതാനി മധു

സത്യം എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും സത്യത്തിന്റെയും മധുവാണ്. സത്യത്തിലെ തേജോമൃതമയ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന്റെയും. 

അദ്ധ്യാത്മമായി സത്യത്തിലിരിക്കുന്ന പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. ഭൂതങ്ങള്‍ ആ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായിത്തീര്‍ന്നതും. 

സാമാന്യരൂപത്തിലെ സത്യം ഭൂമി മുതലായവയിലും, വിശേഷമായത് അദ്ധ്യാത്മമായ കാര്യ കാരണ സംഘാതത്തിലും സമവേതമായതാണ്.

ഇദം മാനുഷം സര്‍വേഷാം ഭൂതാനാം മധു, അസ്യ മാനുഷസ്യ 

സര്‍വാണി ഭൂതാനി മധു

മനുഷ്യര്‍ (ജീവികള്‍) എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും മനുഷ്യര്‍ക്കും.മനുഷ്യരിലിരിക്കുന്ന തേജോമൃതമയനായ പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന്റെയും മധുവാണ്. ആദ്ധ്യാത്മമായി മനുഷ്യനിലിരിക്കുന്ന പുരുഷനും ഭൂതങ്ങള്‍ക്ക് മധുവാണ്. ഭൂതങ്ങള്‍ പുരുഷന്റേയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും. മാനുഷം എന്നത് കൊണ്ട് മനുഷ്യരേയും എല്ലാ ജീവജാലങ്ങളേയും എന്ന് കരുതണം. ജീവജാലങ്ങള്‍ക്കിടയില്‍ മനുഷ്യരുടെ പ്രധാന്യം നോക്കിയാണ് മാനുഷം എന്ന് പറഞ്ഞത്. ഇതില്‍ ബാഹ്യം, അദ്ധ്യാത്മം എന്നീ രണ്ട് തരമുണ്ട്. സ്വന്തം ശരീരത്തിലുള്ളത് അദ്ധ്യാത്മവും മറ്റ് ശരീരങ്ങളിലുള്ളത് ബാഹ്യവുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.