ഇത് മലയാളിക്ക് നാണക്കേട്

Monday 27 August 2018 1:13 am IST

പ്രളയ ദുരിതത്തില്‍പ്പെട്ട കേരളത്തിന് യുഎഇ പ്രധാനമന്ത്രി 700 കോടി പ്രഖ്യാപിച്ചു എന്ന് മുഖ്യമന്ത്രി ഔദ്യോഗികമായി പറഞ്ഞത് എം.എ.യൂസഫലിയെ വിശ്വസിച്ചാണത്രേ. മുഹമ്മദ് ബിന്‍ റഷീദ്(എം) അല്‍മക്തോം (എ) എന്നത്  യൂസഫലിയുടെ ഇനീഷ്യലിന്റെ പൂര്‍ണ രൂപമാണ് എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകും. അഥവാ ഉപദേശകര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകും.  എം.എ.യൂസഫലി യുഎഇയിലെ ബിസിനസ്സുകാരനാണെന്നും ബിനാമി പ്രധാനമന്ത്രി പോലുമല്ലെന്നും എല്ലാവര്‍ക്കുമറിയാം. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഉപദേശകരെ വച്ചിട്ടുള്ള മുഖ്യമന്ത്രി, ആ സ്ഥാനത്തിരുന്ന് കാള പെറ്റെന്ന് കേട്ടാല്‍ കയറെടുത്ത് അപഹാസ്യനായിത്തീരുന്ന    ആഘോഷം നേതാക്കള്‍ നിര്‍ത്തണം. അത്  മലനാട്ടില്‍ മാത്രമല്ല മറുനാട്ടില്‍ കഴിയുന്ന മലയാളികള്‍ക്കും മാനക്കേടാണ്.

 സുകു, തോക്കാംപാറ

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.