ഉള്ളുരുകി പ്രാര്‍ഥിക്കൂ: മാതാ അമൃതാനന്ദമയീ ദേവി

Monday 27 August 2018 1:17 am IST
പൊട്ടിച്ചിരികളും ആഘോഷങ്ങളും നിറയേണ്ട അന്തരീക്ഷം ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കാര്‍മേഘങ്ങളാല്‍ മൂടിയിരിക്കുകയാണെന്ന് പറഞ്ഞ അമ്മക്കുകേരളക്കരയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു ഓണമാണിതെന്ന് ചൂണ്ടിക്കാട്ടി.

കരുനാഗപ്പള്ളി: മനസ്സുപൊള്ളുന്ന സങ്കടത്തിനിടയിലും ജീവിതം വീണ്ടും കെട്ടിപ്പടുക്കാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ മാതാ അമൃതാനന്ദമയീദേവിയുടെ ആഹ്വാനം. അമൃതപുരിയില്‍ നല്‍കിയ ഓണ സന്ദേശത്തിലാണ് അമ്മ പ്രളയദുരിതബാധിതര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചത്. 

പൊട്ടിച്ചിരികളും ആഘോഷങ്ങളും നിറയേണ്ട അന്തരീക്ഷം ദുഃഖത്തിന്റെയും ദുരിതത്തിന്റെയും കാര്‍മേഘങ്ങളാല്‍ മൂടിയിരിക്കുകയാണെന്ന് പറഞ്ഞ അമ്മക്കുകേരളക്കരയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു ഓണമാണിതെന്ന് ചൂണ്ടിക്കാട്ടി.

ഓണം ശുഭപ്രതീക്ഷയുടെ പ്രതീകമാണ്. അതില്‍ കാര്‍ഷികസംസ്‌കാരത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുണ്ട്. ജനങ്ങള്‍ തമ്മിലും ജനങ്ങളും ഭരണാധികാരികളും തമ്മിലും വേണ്ടുന്ന സ്‌നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണ് ഓണമെന്ന് അമ്മ ഓര്‍മിപ്പിച്ചു. 

ഈ ഐക്യവും സ്‌നേഹവും പരസ്പര വിശ്വാസവും ആപത്ഘട്ടങ്ങളില്‍ മാത്രമല്ല എപ്പോഴും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണെന്ന് അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.