ഇറാനില്‍ ശക്തമായ ഭൂചലനം; നിരവധി മരണം

Monday 27 August 2018 1:18 am IST
കിര്‍മാന്‍ഷാ പ്രവിശ്യയിലെ ജവാന്റുദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ചലനങ്ങളുണ്ടായി. ജവാന്റുദിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പലരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.

ടെഹ്റാന്‍: പടിഞ്ഞാറന്‍ ഇറാനിലെ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കൈലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശക്തമായ ഭൂകമ്പത്തിന് ശേഷം നിരവധി തവണ തുടര്‍ചലനങ്ങളുമുണ്ടായി.

കിര്‍മാന്‍ഷാ പ്രവിശ്യയിലെ ജവാന്റുദില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായത്. പശ്ചിമേഷ്യയിലെ പല ഭാഗങ്ങളിലും ചലനങ്ങളുണ്ടായി. ജവാന്റുദിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. പലരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഇറാന്റെ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. 

കുര്‍ദിസ്ഥാന്‍ മേഖലയിലും ഭൂകമ്പം അനുഭവപ്പെട്ടു. എന്നാല്‍ ഇവിടെ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. ബഗ്ദാദിലും ചലനം അനുഭവപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.