ഹോക്കി: ഇന്ത്യന്‍ ടീമുകള്‍ സെമിയില്‍

Monday 27 August 2018 1:20 am IST

ജക്കാര്‍ത്ത: തുര്‍ച്ചയായ നാലാം വിജയം നേടി ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയുടെ സെമിഫൈനലില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പൂള്‍ എ യിലെ അവസാന മത്സരത്തില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.

ഈ വിജയത്തോടെ ഇന്ത്യ നാലു മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.

തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ഇന്ത്യ ആദ്യ പകുതിയില്‍ 3-0 ന് മുന്നിട്ടുനിന്നു. പക്ഷെ അവസാന ക്വാര്‍ട്ടറില്‍ കൊറിയ ഇന്ത്യയെ ഞെട്ടിച്ച് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചു. അവസാന നമിഷങ്ങളില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ഇന്ത്യ രണ്ട് ഗോളുകള്‍ കൂടി നേടി ലീഡ് 5-2 ആയി ഉയര്‍ത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ശേഷിക്കെ കൊറിയ ഒരു ഗോള്‍ കൂടി മടക്കി പരാജയഭാരം കുറച്ചു.

ജക്കാര്‍ത്ത: ഗുര്‍ജിത്ത് കൗര്‍ അവസാന നിമിഷങ്ങളില്‍ നേടിയ രണ്ട് ഗോളുകളുടെ മികവില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ്ഏഷ്യന്‍ ഗെയിംസ്  ഹോക്കിയില്‍ സെമിഫൈനല്‍ ഉറപ്പാക്കി.

പുള്‍ ബി മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കൊറിയയെ കീഴടക്കിയത്. നാലാം ക്വാര്‍ട്ടറിലെ അവസാന മൂന്ന് മിനിറ്റില്‍ ഇന്ത്യ മൂന്ന് തവണ സ്‌കോര്‍ ചെയ്തു. 53-ാം മിനിറ്റുവരെ ഇരുടീമുകളം ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു.

പതിനാറാം മിനിറ്റില്‍ നവ്‌നീത് കൗര്‍ ഫീല്‍ഡ് ഗോളിലുടെ ഇന്ത്യയെ മുന്നിലെത്തിച്ചു. നാലു മിനിറ്റുകള്‍ക്കുശേഷം യൂറിം ലീ ഗോള്‍ മടക്കി. രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ മുതലാക്കി ഗുര്‍ജിത് 54, 55 മിനിറ്റുകളില്‍ ഗോള്‍ നേടി. 56-ാം മിനിറ്റില്‍ വന്ദന ഇന്ത്യയുടെ നാലാം ഗോളും കുറിച്ച് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

തുടര്‍ച്ചയായ മൂന്നാം വിജയം നേടിയ ഇന്ത്യ പൂള്‍ ബിയില്‍ ഒമ്പതു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആറു പോയിന്റോടെ കൊറിയായാണ് രണ്ടാം സ്ഥാനത്ത്. തായ്‌ലന്‍ഡാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് മൂന്ന് പോയിന്റുണ്ട്. അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലന്‍ഡിനെ നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.