അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് രണ്ട് വെള്ളി

Monday 27 August 2018 1:24 am IST

ജക്കാര്‍ത്ത: ഫൗവാദ് മിര്‍സ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ചു. 1982 നു ശേഷം അശ്വാഭ്യാസത്തിന്റെ വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് മിര്‍സയ്ക്ക് സ്വന്തം. 

വ്യക്തിഗത ജമ്പിങ്ങില്‍ വെള്ളി മെഡല്‍ നേടിയാണ് മിര്‍സ ചരിത്രപുസ്തകത്തില്‍ ഇടം നേടിയത്. 26.40 പോയിന്റോടെയാണ് വെള്ളി നേടിയത്. ജപ്പാന്റെ ഒയ്‌വ യോഷിയാക്കിക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. ചൈനയുടെ ഹുവ ടിയാന്‍ അലക്‌സ് വെങ്കലവും നേടി.

മിര്‍സ പിന്നീട് ടീം ഇനത്തിലും ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. മിര്‍സ, രാകേഷ് കുമാര്‍, ആശിഷ് മാലിക്ക് , ജിതേന്ദര്‍ സിങ് എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് വെള്ളി മെഡല്‍ നേടിയത്. 121.30 പോയിന്റോടെയാണ് അവര്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ജപ്പാന്‍ 82.40 പോയിന്റോടെ സ്വര്‍ണം നേടി. തായ്‌ലന്‍ഡിനാണ് വെങ്കലം. 126.70 പോയിന്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.