യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ അന്തരിച്ചു

Monday 27 August 2018 10:59 am IST

ന്യൂയോര്‍ക്ക്: യുഎസ് നാടകകൃത്ത് നീല്‍ സൈമണ്‍ (91) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

1960-കളില്‍ ദ ഓഡ് കപ്പിള്‍, ബെയര്‍ഫൂട്ട് ഇന്‍ ദ പാര്‍ക്ക്, ദ സണ്‍ഷൈന്‍ ബോയ്സ് തുടങ്ങിയ ഹാസ്യരചനകളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. അദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഭൂരിഭാഗവും പിന്നീട് ചലച്ചിത്രമാക്കുകയും ചെയ്തു. 

1991ല്‍ 'ലോസ്റ്റ് ഇന്‍ യോങ്കേഴ്‌സ്' എന്ന നാടകം അദ്ദേഹത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം നേടികൊടുത്തു. ടോണി പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.