പ്രളയബാധിതര്‍ക്ക് സഹായധനം വൈകുന്നു

Monday 27 August 2018 11:13 am IST
സഹായധനം നേരിട്ട് നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം. പ്രായോഗിക ബുദ്ധിമുട്ട് മറികടക്കാന്‍ പ്രളയബാധിതരുടെ കണക്കെടുക്കും. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

കൊച്ചി: സംസ്ഥാനത്ത് പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനങ്ങള്‍ വൈകുന്നു. സഹായധനം നേരിട്ട് നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസകിന്റെ വിശദീകരണം.  പ്രായോഗിക ബുദ്ധിമുട്ട് മറികടക്കാന്‍ പ്രളയബാധിതരുടെ കണക്കെടുക്കും. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കാത്തവര്‍ക്കും സഹായം ലഭിക്കും. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ തുറക്കും. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കുള്ള കിറ്റുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു. സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിരുന്ന 3800 രൂപപോലും പലര്‍ക്കും കിട്ടിയിട്ടില്ല. പിന്നീട് പ്രഖ്യാപിച്ച പതിനായിരം രൂപയും ആര്‍ക്കും കിട്ടിയിട്ടുമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.