സിന്ധൂ നദീജല ഉടമ്പടി: ഇന്ത്യ-പാക്ക് ചര്‍ച്ച ബുധനാഴ്ച

Monday 27 August 2018 11:45 am IST
പാക്കിസ്ഥാന്‍ വക്താവ് സയ്ദ് മെഹര്‍ അലി ഷായുമായി നടക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയ്ക്കായി സിന്ധു നദീജല കമ്മീഷണര്‍ പികെ സക്‌സേന ഇന്ന് പാക്കിസ്ഥാനിലെത്തുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമബാദ്: സിന്ധൂ നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ബുധനാഴ്ച ലാഹോറില്‍ ചര്‍ച്ച ആരംഭിക്കും. ഇമ്രാന്‍ ഖാന്‍ പാക്ക് പ്രധനമന്ത്രിയായ ശേഷമുള്ള ആദ്യ ഉഭയകക്ഷി ചര്‍ച്ച കൂടിയാകും ഇത്.

പാക്കിസ്ഥാന്‍ വക്താവ് സയ്ദ് മെഹര്‍ അലി ഷായുമായി നടക്കുന്ന രണ്ട് ദിവസത്തെ ചര്‍ച്ചയ്ക്കായി സിന്ധു നദീജല കമ്മീഷണര്‍ പികെ സക്‌സേന ഇന്ന് പാക്കിസ്ഥാനിലെത്തുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

സിന്ധൂ നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ച ദല്‍ഹിയില്‍ വെച്ചാണ് നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.