ഓഹരി വിപണി നേട്ടത്തില്‍

Monday 27 August 2018 11:57 am IST
ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

മുംബൈ: ഓഹരി വിപണിയില്‍ പടയോട്ടം തുടരുന്നു. സെന്‍സെക്സ് 274 പോയന്റ് നേട്ടത്തില്‍ 38526ലും നിഫ്റ്റി 83 പോയന്റ് ഉയര്‍ന്ന് 1164ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 299 ഓഹരികള്‍ നഷ്ടത്തിലുമാണ്. 

ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, വേദാന്ത, ടൈറ്റന്‍ കമ്പനി, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. 

ഭാരതി ഇന്‍ഫ്രടെല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചത് വിപണിയെ സ്വാധീനിച്ചു. പുറത്തുവരാനിരിക്കുന്ന സാമ്പത്തിക സൂചികകളില്‍ പ്രതീക്ഷയര്‍പ്പിച്ചതും വിപണിക്ക് തുണയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.