സുഷമ സ്വരാജ് പാക് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Monday 27 August 2018 12:42 pm IST

ന്യൂദല്‍ഹി: സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ക്യുറേഷിയുമായി കൂടിക്കാഴ്ച നടത്തും.

അടുത്ത മാസം 18നാണ് യോഗം. യുഎന്‍ജിഎയുടെ 73-ാം സെക്ഷനാണ് ന്യൂയോര്‍ക്കിലേത്. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.