അഹമ്മദാബാദില്‍ നാല് നില കെട്ടിടം തകര്‍ന്ന് ഒരു മരണം

Monday 27 August 2018 1:08 pm IST
അഹമ്മദാബാദിലെ ഓധവ് ഭാഗത്ത് ഞായറാഴ്ചയാണ് സംഭവം. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ നേരത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. 32 ഫാളാറ്റുകള്‍ ചേര്‍ന്നതാണ് തകര്‍ന്ന കെട്ടിടം.

അഹമ്മദാബാദ്:  അഹമ്മദാബാദില്‍ നാല് നില കെട്ടിടം തകര്‍ന്ന്  കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇനി നാലു പേരെ കൂടി കണ്ടെത്താനുണ്ട്. മൂന്ന് പേരെ ഇവിടെ നിന്ന് രക്ഷിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 

അഹമ്മദാബാദിലെ ഓധവ് ഭാഗത്ത് ഞായറാഴ്ചയാണ് സംഭവം. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ നേരത്തെ താമസക്കാരോട് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. 32 ഫാളാറ്റുകള്‍ ചേര്‍ന്നതാണ് തകര്‍ന്ന കെട്ടിടം.

ദേശീയ ദുരന്ത നിവാരണ സേനയുടെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.