കൊച്ചി: കേരളം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായം അഭ്യര്‍ഥിച്ച് ഇറക്കിയ പരസ്യം കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്ലാതെ. കേരളത്തിന് പുറത്താകട്ടെ മോദിയാണ് മുഖ്യം. അവിടെയും രാഷ്ട്രീയ വിവേചനം കാണിക്കുന്ന കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് വന്‍ വിമര്‍ശനത്തിന് കാരണമായി. മോദിയുടെ ലോക പ്രസിദ്ധി അവസരമാക്കി കേരളത്തിന് സാമ്പത്തിക സഹായം നേടാമെന്ന ലക്ഷ്യമിട്ടാണ് പരസ്യം. പക്ഷേ, കേരളത്തില്‍ മോദിയുടെ മുഖം കാണരുതെന്ന നിര്‍ബന്ധവും.
എന്നാല്‍ പരസ്യത്തിലുമുണ്ട് അബദ്ധം. മലയാളത്തിലെ പരസ്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിന് നല്‍കൂ മനുഷ്യ സഹായം എന്നാണ് തലക്കെട്ട്. മാനുഷിക സഹായം എന്നാണെങ്കിലേ സാമ്പത്തിക സഹായമാകൂ. മനുഷ്യ സഹായം കായിക സഹായം ചോദിക്കുന്നതു പോലെയാകും.
ഇംഗ്ലീഷിലാകട്ടെ, ‘നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വെള്ളപ്പൊക്കത്തെ പേടിയില്ല’ എന്നാണ് തലക്കെട്ട്. തൊട്ടടുത്ത് പ്രധാനമന്ത്രി മോദിയുടെ ചിത്രവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: