ആ ചെളിപ്പുര വെള്ളത്തില്‍ അലിഞ്ഞില്ല

Monday 27 August 2018 3:19 pm IST
ഒറ്റബാഗും പിടിച്ച് ആഗസ്ത് 16 ന് പുലര്‍ച്ചെ അഞ്ചരയ്ക്ക്, പാതി മുങ്ങിയ വീട്ടില്‍നിന്നിറങ്ങുന്ന ചിത്രം ശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ രക്തം, എന്റെ വിയര്‍പ്പ്.... എന്റെ കണ്ണീര്‍' എന്ന കുറിപ്പോടെയായിരുന്നു ചിത്രം.

കൊച്ചി: സിദ്ധാര്‍ഥ എന്ന ആ ചെളിപ്പുര, മണ്‍വീട്, വെള്ളത്തില്‍ അലിഞ്ഞുപോയില്ല. ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ വീടാണ് സിദ്ധാര്‍ഥ. തിരുവന്തപുരത്ത് മുടവന്‍മുകളിലാണ് വീട്.

മഴപെയ്തും അണക്കെട്ടു തുറന്നും വെള്ളം വന്ന് തലസ്ഥാനവും മുങ്ങിയപ്പോള്‍ ശങ്കറിന്റെ സിദ്ധാര്‍ഥയിലും വെള്ളമെത്തി. ഒറ്റബാഗും പിടിച്ച് ആഗസ്ത് 16 ന് പുലര്‍ച്ചെ അഞ്ചരയ്ക്ക്, പാതി മുങ്ങിയ വീട്ടില്‍നിന്നിറങ്ങുന്ന ചിത്രം ശങ്കര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. 'എന്റെ രക്തം, എന്റെ വിയര്‍പ്പ്.... എന്റെ കണ്ണീര്‍' എന്ന കുറിപ്പോടെയായിരുന്നു ചിത്രം. 

ഇന്ന് വെള്ളമെല്ലാമിറങ്ങി, പത്തുദിവസത്തിനു ശേഷം വീടിന്റെ ചിത്രം ശങ്കര്‍ വീണ്ടും പങ്കുവെക്കുന്നു. 'ഒന്നും സംഭവിച്ചില്ല, അവിടവിടെ ചില പോറലുകള്‍ മാത്രം' എന്നാണ് വിവരണം.

ശങ്കറിന്റെ ചെളിവീട്, അല്ലെങ്കില്‍ മണ്‍പുര, ഈ വെള്ളത്തിലും അലിഞ്ഞും ഒലിച്ചും പോയില്ലെന്നത് നല്ല വാര്‍ത്തയാണ്. വെള്ളപ്പൊക്കം കുട്ടനാട്ടില്‍ വന്‍ ദുരിതം വിതച്ചപ്പോഴും സമ്മാനിച്ചത് വന്‍തോതില്‍ എക്കല്‍-ചൈളി നിക്ഷേപമാണ്. ഈ ചെളിയുടെ പുനരുപയോഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പറ്റിയേക്കുമെന്നതാണ് 'സിദ്ധാര്‍ഥ' നല്‍കുന്ന പാഠം. വിലയിരുത്തി പഠിക്കേണ്ടതാണീ വിഷയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.