പിണറായി കൂട്ടക്കൊല: പ്രതി സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു

Monday 27 August 2018 3:42 pm IST
ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് അധികൃതര്‍ അനാഥ മൃതദേഹമായി പരിഗണിച്ച്‌ സംസ്കാരം നടത്തുകയായിരുന്നു.

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം സംസ്കരിച്ചു. പയ്യാമ്പലം പൊതുശ്മശാനത്തില്‍ പ്രത്യേക തയാറാക്കിയ സ്ഥലത്ത് 11.30 ഓടെയാണ് സംസ്കാരം നടന്നത്.  ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതിരുന്നതോടെ ജയില്‍ വകുപ്പ് അധികൃതര്‍ അനാഥ മൃതദേഹമായി പരിഗണിച്ച്‌ സംസ്കാരം നടത്തുകയായിരുന്നു.

ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ച്‌ ജയില്‍ വകുപ്പ് അധികൃതര്‍ മൂന്ന് ദിവസം കാത്തിരുന്നു. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ അസ്വഭാവികത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അതിനാല്‍ ഭാവിയില്‍ വീണ്ടും പരിശോധനയ്ക്ക് മൃതദേഹം പുറത്തെടുക്കേണ്ടി വരുമെന്ന നിഗമനത്തിലാണ് പ്രത്യേക സ്ഥലത്ത് സംസ്കാരം നടത്തിയത്. 

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പരിയാരം മെഡിക്കല്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ പത്തോടെയാണ് പോലീസ് ഏറ്റുവാങ്ങിയത്. തുടര്‍ന്ന് ജയില്‍ ആബുലന്‍സില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.