പെരുമാറ്റ ദൂഷ്യം:ഗൊഗോയി വിചാരണ നേരിടണം

Monday 27 August 2018 4:19 pm IST

ന്യൂദല്‍ഹി: യുവതിയുമൊന്നിച്ച്  ഹോട്ടലില്‍ എത്തുകയും പോലീസുമായി വഴക്കുണ്ടാക്കുകയും ചെയ്ത കേസില്‍ മേജര്‍ ലീതുള്‍ ഗൊഗോയി സൈനിക വിചാരണ നേരിടണം. മെയിലാണ് വിവാദമായ സംഭവം നടന്നത്.

 ഉത്തരവുകള്‍ ലംഘിച്ച് യുവതിക്കൊപ്പം എത്തിയ ഗൊഗോയി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി ബ്രിഗേഡിയര്‍ അധ്യക്ഷനായ സൈനിക സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സദാ പ്രവര്‍ത്തനസജ്ജമാകേണ്ട യൂണിറ്റിന്റെ മേധാവി അനുമതിയില്ലാതെ സ്ഥലം വിട്ടു. യുവതിക്കൊപ്പം ഹോട്ടലില്‍ എത്തി. സമിതി കണ്ടെത്തി. ഗൊഗോയിക്കെതിരെ അച്ചടക്ക നടപടിക്ക് ഉത്തരവിട്ടതായി കരസേന അറിയിച്ചു.

കടുത്ത താക്കീതു മുതല്‍ പിരിച്ചുവിടല്‍ വരെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇനിയുള്ള തെളിവെടുപ്പില്‍ ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ചാകും ശിക്ഷ ലഭിക്കുക, കശ്മീരിലെ ബദ്ഗാമിലെ ബീര്‍വയിലിലെ രാഷ്ട്രീയ റൈഫിള്‍സ് 53 റജിമെന്റിലെ മേജറാണ് ഗൊഗോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.