സൈന നെഹ്വാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Monday 27 August 2018 4:04 pm IST

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയ സൈന നെഹ്വാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. 

സെമിഫൈനലില്‍ ലോക ഒന്നാം നന്പര്‍ താരം തായ്ലന്‍ഡിന്റെ തായ് സു യിംഗിനെയാണ് സൈന നേരിട്ടത്. തായ് സു യിംഗിനു കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും സൈനയ്ക്കു ജയിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍: 21-18, 21-16.

പ്രധാനമന്ത്രിക്കു പുറമേ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും സൈന അഭിനന്ദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.