റൊണാള്‍ഡോയെ റയല്‍ മാഡ്രിഡ് മിസ് ചെയ്യുന്നുണ്ടെന്ന് മാഴ്സെലോ

Monday 27 August 2018 4:26 pm IST

റയല്‍ മാഡ്രിഡ് ഇപ്പോഴും ലോകോത്തര താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മിസ് ചെയ്യുന്നുണ്ടെന്ന് റയല്‍ മാഡ്രിഡ് താരം മാഴ്സെലോ. ജിറോണക്കെതിരായ മത്സരത്തിന് ശേഷമാണു താരത്തിന്റെ പ്രതികരണം. അതെ സമയം ബെയ്ലും ബെന്‍സേമയും മികച്ച കളിക്കാര്‍ ആണെന്നും മാഴ്സെലോ പറഞ്ഞു. ജിറോണക്കെതിരായ മത്സരത്തില്‍ ബെയ്ലും ബെന്‍സേമയും ഗോളടിച്ചിരുന്നു.

'റൊണാള്‍ഡോയെ പോലൊരു താരത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല. റയല്‍ മാഡ്രിഡിലെ ഒരു പ്രധാനപ്പെട്ട താരമായിരുന്നു റൊണാള്‍ഡോ. റയല്‍ മാഡ്രിഡിന് വേണ്ടി ഒരുപാടു ഗോളുകള്‍ നേടിയ റൊണാള്‍ഡോ ലോകത്തിലെ മികച്ച അറ്റാക്കര്‍മാരില്‍ ഒരാളാണ്. പക്ഷെ ഈ അവസരത്തില്‍ പുതിയ ടീമിനെ പറ്റിയും പുതിയ താരങ്ങളെപറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു' മാഴ്സെലോ പറഞ്ഞു.

റയല്‍ മാഡ്രിഡിന് വേണ്ടി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് റയല്‍ മാഡ്രിഡ് വിട്ട് യുവന്റസില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ 44 മത്സരങ്ങളില്‍ നിന്ന് 44 ഗോളും റൊണാള്‍ഡോ നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.