ന്യൂദല്‍ഹി: ഏഴായിരത്തിലേറെ ഇന്ത്യാക്കാര്‍ 77 രാജ്യങ്ങളിലായി തടവിലുണ്ടെന്ന് രേഖകള്‍. 7737 പേരാണ് വിദേശ ജയിലുകളിലുള്ളത്. ഇതില്‍ 83 ഇന്ത്യന്‍ സൈനികര്‍ പാക് ജയിലുകളിലാണ്. സൗദിയിലാണ് ഏറ്റവും കൂടുതല്‍ പേര് ജയിലുകളില്‍, 1575. അമേരിക്കയില്‍ 647 പേരും നേപ്പാളില്‍ 548 പേരും കുവൈറ്റില്‍ 484 പേരും പാക്കിസ്ഥാനില്‍ 471 പേരുമാണ് ജയിലില്‍ കഴിയുന്നത്.
ബ്രിട്ടനില്‍ 378 പേരുണ്ട്. മലേഷ്യ 298, ചൈന 226, ഇറ്റലി 225 എന്നിങ്ങനെയാണ് കണക്ക്. ഇന്ത്യന്‍ ജയിലുകളില്‍ അനവധി വിദേശികളുമുണ്ട്. ഇവരില്‍ 39 പാക് തടവുകാരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: