മേഘാലയത്തില്‍ കോണ്‍റാഡ് സാംഗ്മയ്ക്ക് വിജയം

Tuesday 28 August 2018 2:36 am IST

ഷില്ലോങ്ങ്: മേഘാലയയിലെ തെക്കന്‍ തൂറ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്ക് വിജയം. ബിജെപി പിന്തുണയോടെ ഭരിക്കുന്ന കോണ്‍റാഡ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. റാണിക്കോര്‍ മണ്ഡലത്തിലും എന്‍ഡിഎ അംഗമായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ജയിച്ചത്.

ഇതോടെ 60 അംഗ നിയമസഭയില്‍ എന്‍ഡിഎ ബലം 37 അംഗങ്ങളില്‍ നിന്ന് 39 ആയി വര്‍ധിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മ 8421  വോട്ടിനാണ് ജയിച്ചത്. റാണിക്കോറില്‍ യുഡിപിയുടെ പയസ് മാര്‍വെയ്ന്‍ 3000 വോട്ടിന് ജയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.