ആലപ്പുഴ: കുട്ടനാട്ടിലെ മഹാശുചീകരണം ഇന്ന്. കുട്ടനാട്ടുകാരെ മുന്നില്‍ നിര്‍ത്തിയുള്ള ശുചീകരണമാണ് ലക്ഷ്യം. ഇന്നും നാളെയുമാണ് ശുചീകരണം. 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഇവരെയെല്ലാം 30ന് വീടുകളില്എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
60,000 പേര് ശുചീകരണത്തില്‍ പങ്കാളികളാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മറ്റു സ്ഥലങ്ങളിലേക്കാളും ക്ലേശകരമായിരിക്കും കുട്ടനാട്ടിലെ ശുചീകരണം. ഇപ്പോഴും കുട്ടനാട്ടിലെ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: