വിയറ്റ്‌നാമില്‍ ഗാന്ധിജിയുടെ പ്രതിമ

Tuesday 28 August 2018 2:40 am IST

ഹാനോയ്; വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ അനാഛാദനം ചെയ്തു. ഇന്ത്യന്‍ എംബസിക്കു മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നാലു ദിവസത്തെ തെക്കനേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സുഷമ വിയറ്റ്‌നാമില്‍ എത്തിയത്.

മാര്‍ച്ചില്‍ വിയറ്റ്‌നാം പ്രസിഡന്റ് തരന്‍ ദാ ക്വാങ്ങ് ദല്‍ഹി രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെസമാധിയില്‍ ആദരാഞ്ജലിയര്‍പ്പിച്ചിരുന്നു. വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സുഷമ വിയറ്റ്‌നാമില്‍ നടക്കുന്ന സംയുക്ത കമ്മീഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി ന്യൂഗ്വെയ്ന്‍ സുവാന്‍ ഫൂക്കിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് മൂന്നാമത് ഇന്ത്യന്‍ സമുദ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.