സ്വകാര്യ പണമിടപാടുകാര്‍ ക്യാമ്പിലും പിരിവിനെത്തുന്നു

Tuesday 28 August 2018 2:44 am IST

അമ്പലപ്പുഴ: പണം തിരിച്ചടയ്ക്കാനാകുന്നില്ല. പ്രളയബാധിതരെ തേടി ബ്ലേഡ് മാഫിയ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും, ബന്ധുവീടുകളിലേക്കും എത്തിത്തുടങ്ങി. പ്രളയത്തിന് മുമ്പ് പലിശക്കാരില്‍ നിന്ന് പണം വാങ്ങിയവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസമാക്കിയതോടെയാണ് ഇവരെത്തേടി അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തുന്നത്. 

  എല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ എത്തപ്പെട്ടവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. 10,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ പലിശയ്ക്ക് വാങ്ങിയ നിരവധി ആളുകളാണ് ക്യാമ്പുകളില്‍ താമസിക്കുന്നത്. നിലവില്‍ ജോലിക്കു പോകാനും സാധിക്കാത്ത നിലയിലാണ് ഇവര്‍. ക്യാമ്പില്‍ നിന്നും വീടുകളിലെത്തിയാലും നിത്യച്ചെലവു പോലും എങ്ങനെ കണ്ടെത്തുമെന്ന ചിന്തയിലാണ് തങ്ങളെന്ന് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നു. 

  കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവരാണ് കൂടുതലും പലിശക്കാരില്‍ നിന്നും, ചെറുകിട സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്നും പണം വായ്പയെടുത്തിട്ടുള്ളര്‍. കൃഷി മുഴുവന്‍ നശിച്ചതോടെ എങ്ങനെ പലിശയും, മുതലും തിരിച്ചുനല്‍കുമെന്ന ആശങ്കയിലാണ്. കാര്യങ്ങള്‍ അറിഞ്ഞിട്ടും ഇവരെ പിന്തുടര്‍ന്ന് ക്യാമ്പുകളിലും, ഇവര്‍ താമസിക്കുന്ന ബന്ധുവീടുകളിലേയ്ക്കും പിരിവ് ചോദിച്ചെത്തുന്നത് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതായി ക്യാമ്പിലുള്ളവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.