കൊഴിഞ്ഞില്‍

Tuesday 28 August 2018 2:45 am IST

കൊത്തമരി, കാളക്കൊമ്പന്‍

ശാസ്ത്രനാമം: Tephrocia purpurea

സംസ്‌കൃതം :ബാണപുങ്ക, കൃതി, ഷരപുങ്ക, കാണ്ഡപുഷ്പ

തമിഴ്: പൊളിഞ്ഞി, കൊട്ടക്കുഴിഞ്ഞില്‍

എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം സമതല പ്രദേശങ്ങളില്‍ കïുവരുന്നു. തരിശു ഭൂമിയിലും ഇവ കാണപ്പെടാറുï്. 

പ്രത്യുത്പാദനം: വിത്തില്‍ നിന്ന്

കൊഴിഞ്ഞില്‍ വേര് കാടിയില്‍ അരച്ചത് പതിനഞ്ച് ദിവസം തുടര്‍ച്ചയായി തേച്ചാല്‍ കാല്‍മുട്ടിന്റെ ഇരു വശത്തും ചൊറിഞ്ഞ് വ്രണമാകുന്ന രോഗം മാറിക്കിട്ടും.

60 ഗ്രാം കൊഴിഞ്ഞില്‍ വേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായമാക്കുക. ഇതിലേക്ക് അര സ്പൂണ്‍ വിഴാലരി പൊടിച്ചത് ചേര്‍ത്ത് രണ്ട് നേരം വീതം തുടര്‍ച്ചയായി മൂന്ന്  ദിവസം സേവിച്ചാല്‍ കൃമി ശല്യം ശമിക്കും.

കൊഴിഞ്ഞില്‍ വേര്, തഴുതാമ വേര് ഇവ ഓരോന്നും മുപ്പത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായത്തില്‍ അരസ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ച് ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം തുടര്‍ച്ചയായി ഏഴു ദിവസം സേവിച്ചാല്‍ ന്യുമോണിയ മൂലമുണ്ടാകുന്ന കഫക്കെട്ടും പനിയും മാറിക്കിട്ടും. 

കൊഴിഞ്ഞില്‍ വേര,് കൊഴിഞ്ഞില്‍ വിത്ത്, കൊഴിഞ്ഞില്‍ ഇല, എന്നിവ സമം ഉണക്കിപ്പൊടിച്ച് പതിനഞ്ച് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ പ്ലീഹ വീക്കം, കരള്‍ വീക്കം തുടങ്ങിയവ ഭേദമാകും. 

ഈ മരുന്ന് സേവിക്കുമ്പോള്‍ ചുട്ടെടുത്ത ചുവന്നുള്ളിയും വറ്റല്‍ മുളകും, ഇന്തുപ്പ് ചേര്‍ത്ത് ചമ്മന്തിയാക്കി അരച്ചെടുത്ത് തണുത്ത കഞ്ഞിക്കൊപ്പം കഴിക്കാവുന്നതാണ്. ഇന്തുപ്പ് ഒഴികെയുള്ള മറ്റ് ഉപ്പുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കൊഴിഞ്ഞില്‍ വേര് കുരുമുളക് ഇവ സമം കൊഴിഞ്ഞില്‍ ഇല ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി ഉണക്കി ഒന്ന് വീതം ചൂടുവെള്ളത്തില്‍ സേവിച്ചാല്‍ വയറുവേദന ശമിക്കും. 

കൊഴിഞ്ഞില്‍ വിത്ത് അരിക്കാടിയില്‍ അരച്ച് ദേഹത്ത് പുരട്ടിയാല്‍ ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍ ഇല്ലാതാകും.

കൊഴിഞ്ഞില്‍ വിത്ത് അരച്ചത് അഞ്ച് ഗ്രാം വീതം മോരില്‍ കലക്കി സേവിച്ചാല്‍ മുപ്പത് ദിവസം കൊണ്ട് പൈല്‍സ് പൂര്‍ണമായി മാറും.

വി.കെ.ഫ്രാന്‍സിസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.