സേവാഭാരതിക്ക് എതിരെ വ്യാജ പ്രചാരണം: പരാതി നല്‍കി

Tuesday 28 August 2018 2:56 am IST

കോട്ടയം: സേവാഭാരതിക്ക് എതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ ആര്‍എസ്സ്എസ്സ് മറ്റക്കര മണ്ഡല്‍ കാര്യവാഹ് ആദിത്യകൃഷ്ണന്‍ അയര്‍ക്കുന്നം പോലിസിന് പരാതി നല്‍കി. മറ്റക്കരയിലെ സേവാഭാരതി പ്രവര്‍ത്തകരെയും അവരോട് സഹകരിച്ച നാട്ടുകാരെയും അപമാനിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നതിനെതിരെയാണ് പരാതി.

മൂന്ന് വാഹനങ്ങളിലായി ആഹാരവും വസ്ത്രവും വെള്ളവും ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകുന്ന ഫോട്ടോ ഷെയര്‍ ചെയ്തിട്ട്,് വണ്ടികള്‍ കാലിയാണ് എന്ന തരത്തിലാണ് പ്രചാരണം നടത്തുന്നത്. വെള്ളപ്പൊക്കം ദുരന്തം വിതച്ച നാള്‍ മുതല്‍ മറ്റക്കരയിലെ സേവാഭാരതി പ്രവര്‍ത്തകര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആഹാരവും വസ്ത്രങ്ങളും നല്‍കുകയും ഓണസദ്യ നടത്തുകയും ചെയ്തിരുന്നു. കേരള സമൂഹത്തില്‍ നടന്ന ദുരന്തത്തിനെ ഒന്നിച്ച് നേരിടാതെ രാഷ്ട്രീയം കളിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.