കൊച്ചി: പ്രളയബാധിത മേഖലകളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് കേരളയുടെ നേതൃത്വത്തില്‍ സഹായമൊരുക്കി. അഞ്ച് കിലോ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ , വസ്ത്രങ്ങള്‍ ,കുടിവെള്ളം ,മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയടങ്ങിയ ഇരുപത്തിഅയ്യായിരത്തിലധികം കിറ്റുകള്‍ ദുരിതബാധിത മേഖലകളിലെ ഓരോ കുടുംബത്തിനുംഓണത്തോടനുബന്ധിച്ചു നല്കി. പ്രവര്‍ത്തനം തുടരുകയാണ്.
വിവിധയിടങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി രണ്ടായിരത്തി അഞ്ഞൂറിലധികം ആര്‍ട് ഓഫ് ലിവിംഗ് സന്നദ്ധ വളണ്ടിയര്‍മാര്‍ സേവാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൂടുതല്‍ അവശ്യ വസ്തുക്കള്‍ ബെംഗ്ളൂരു ആശ്രമത്തില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കുമെന്ന് ആര്‍ട് ഓഫ് ലിവിംഗ് സംസ്ഥാന ചെയര്മാന് ചന്ദ്രസാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: